തലശ്ശേരി ദം ബിരിയാണി
ചേരുവകള്‍
വലിയ ഇറച്ചി കഷ്ണങ്ങള്‍ പത്തെണ്ണം(ഏകദേശം രണ്ടരകിലോ
ചെറിയ ബിരിയാണി അരി ഒന്നര കിലോ
വലിയ ഉള്ളി എട്ടെണ്ണം കനം കുറച്ച് ചെറുതായി അരിഞ്ഞത്
ശുദ്ധമായ നാടന്‍ നെയ്യ് 300 ഗ്രാം
തക്കാളി ചെറുതായി അരിഞ്ഞത് പത്തെണ്ണം
പച്ചമുളക് പതിനഞ്ചെണ്ണം ചതച്ചത്.
ഇഞ്ചി വലിയൊരു കഷ്ണം ചതച്ചെടുത്തത്.
വെളുത്തുളളി രണ്ടെണ്ണം തോല് കളഞ്ഞ് ചതച്ചത്.
പൊതീനയില, മല്ലിയില എന്നിവ ആവശ്യത്തിന്
രണ്ട് നാരങ്ങയുടെ നീര്
അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്
ഗരം മസാല( ഏലയ്ക്ക, ജാതിക്ക, ജാതിപത്രി, പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട, നല്ല ജീരകം എന്നിവ വറുത്ത് പൊടിച്ചത്) ഒരു ടീസ്പൂണ്‍
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എല്ലാംകൂടി ഒരു സ്പൂണ്‍
റോസ് വാട്ടറ് ഒരു ടീസ്പൂണ്‍
കുറച്ച് കുങ്കുമപ്പൂ കാല്ഗ്ലാസ്സ് പാലില്‍ കലക്കിയത്.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ അമ്പത് ഗ്രാം നെയ്യ് ഒഴിച്ച് ചൂടാക്കി അതില്‍ ചെറുതായി അരിഞ്ഞ വലിയ ഉള്ളി നന്നായി വഴറ്റുക. നല്ല ബ്രൌണ്‍ കഴറാകുമ്പോള് കോരിയെടുക്കാം.
ഇതിനെ ബിസ്ത എന്നാണ് തലശ്ശേരിക്കാറ് പറയുന്നത്. ഈ ബിസ്തയാണ് ഇറച്ചിയിലേയ്ക്കും , ബിരിയാണി ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുന്നത്. ഇനി ഇറച്ചിക്കു വേണ്ട
മസാല തയ്യാറാക്കാം. മുളക് പൊടിയോ, മഞ്ഞള്‍ പൊടിയോ ഒന്നും ചേറ്ക്കാതെയാണ് ഇവിടെ മസാല ഉണ്ടാക്കുന്നത്. ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതിലേയ്ക്ക് അരിഞ്ഞ്
വച്ചിരിക്കുന്ന തക്കാളി ഇട്ട് നന്നായി വഴറ്റുക. എണ്ണയോ, നെയ്യോ ഉപയോഗിക്കേണ്ടതില്ല. തക്കാളി നന്നായി വാടി വരുമ്പോള്‍ അതിലേയ്ക്ക് പച്ചമുളകും, ഇഞ്ചിയും,
വെളുത്തുള്ളിയും ചതച്ചത് ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള്‍ അതിലേയ്ക്ക് ഇറച്ചി കഷ്ണങ്ങള്‍ ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളവും ഒഴിക്കണം.
ആവശ്യത്തിന് ഉപ്പും, പൊതീനയിലയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. ഇറച്ചിയിലെ വെള്ളം വറ്റിപ്പോകാതെ നോക്കണം. വേവുന്നതു വരെ വെള്ളം ഒഴിക്കണം. കോഴി വെന്ത്
കഴിഞ്ഞാല്‍ അതിലേയ്ക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉള്ളി വഴറ്റിയത്(ബിസ്ത) ഇടുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഒരു സ്പൂണ്‍
ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക. ബിരിയാണിക്കുള്ള അരി വേവിക്കുക
എന്നതാണ് അടുത്ത ജോലി. ഒന്നര കിലോ അരിക്ക് രണ്ട് ലിറ്ററ് വെള്ളം എന്ന കണക്കില്‍ ഒരു പാത്രത്തിലെടുത്ത് തീയില്‍ വയ്ക്കുക. ചൂടാകുമ്പോള്‍ അതിലേയ്ക്ക് ഒരു സ്പൂണ്‍
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് നൂറ് ഗ്രാം നെയ്യ് ഒഴിക്കുക. പാകത്തിന് ഉപ്പും ചേറ്ക്കുക. അരി നന്നായി
കഴുകി വെള്ളത്തിലിടുക. രണ്ട് സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേറ്ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല്‍ പിന്നെ കുറച്ച് നേരം ആവിയില്‍ വേവിക്കണം.
ഏകദേശം എണ്‍പത് ശതമാനം വെന്ത് കഴിഞ്ഞാല്‍ അത് തീയില്‍ നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില്‍ വയ്ക്കുക. ഇറച്ചിക്കു മുകളിലായി
അല്പം ഉള്ളി വഴറ്റിയതും, മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില്‍ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ
തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ബിരിയാണി കഴിച്ചാല്‍ നമുക്കും നല്ല കളറ് കിട്ടുമെന്നാണ് വെപ്പ്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ
അതിന് മുകളില്‍ നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി ഇടുക. ഇനി ദം ആക്കുക കൂടി ചെയ്താല്‍ തലശ്ശേരി ബിരിയാണി റെഡി. ഒരു കോറ തുണി
നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില്‍ വെയിറ്റിനായി ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ്
വേവിച്ചാല്‍ തലശ്ശേരി ദം ബിരിയാണി റെഡി.
തലശ്ശേരി ദം ബിരിയാണി