തന്തൂരി ചിക്കന്‍
ചിക്കന്‍ ലെഗ്സ് 4
തൈര്100 ഗ്രാം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്2 ടേബിള്‍സ്പൂണ്‍ മുളകുപൊടി2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടിഅര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടിഅര ടേബിള്‍ സ്പൂണ്‍
തന്തൂരി മസാല2 ടേബിള്‍ സ്പൂണ്‍
ഗരം മസാല1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്2 ടേബിള്‍സ്പൂണ്‍
ഉപ്പ്
എണ്ണ2 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം :
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല. തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന് 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18 - 20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.
0 comments:
Post a Comment