നെയ് മീന്‍ റോസ്റ്റ് 



ആവശ്യമുള്ള സാധനങ്ങള്‍

നെയ്മീന്‍ -300 ഗ്രാം
വെളിച്ചെണ്ണ -150 മില്ലി
കടുക് -20 ഗ്രാം
ഉലുവ -10 ഗ്രാം
പച്ചമുളക് -ആറെണ്ണം
ഇഞ്ചി -അഞ്ച് ഗ്രാം
വെളുത്തുള്ളി -അഞ്ച് ഗ്രാം
സവാള -100 ഗ്രാം
തക്കാളി -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അഞ്ച് ഗ്രാം
ചുവന്ന മുളകുപൊടി -25 ഗ്രാം
കട്ടിയുള്ള തേങ്ങാപ്പാല്‍ -100 മില്ലി
ഗ്രീന്‍പീസ് -20 ഗ്രാം
തക്കാളി -പത്തെണ്ണം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി അതില്‍ കടുകും ഉലുവയുമിടുക. അതിനുശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം പൊടികളും ചേര്‍ത്തശേഷം കായം ചേര്‍ക്കുക. ഇതിലേക്ക് നെയ്മീന്‍, തേങ്ങാപ്പാല്‍, ഗ്രീന്‍പീസ്, തക്കാളി എന്നിവയും ചേര്‍ത്ത്, ഒന്നു തിളയ്ക്കുമ്പോള്‍ വാങ്ങിവെക്കാം.

0 comments:

Post a Comment

 
Top