മഷ്‌റൂം 65

ഇതിനാവശ്യമായ ചേരുവകള്‍ :

മഷ്‌റൂം-6 
സവാള-1
മൈദ-3 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
കുരുമുളകു പൊടി-കാല്‍ സ്പൂണ്‍
വെളുത്തുള്ളി-ഒരു സ്പൂണ്‍(അരിഞ്ഞത്)
ടൊമാറ്റോ കെച്ചപ്പ്-1 സ്പൂണ്‍
ചൈനീസ് ചില്ലി സോസ്-1 സ്പൂണ്‍
സോയാസോസ്-അര സ്പൂണ്‍
വിനെഗര്-1 സ്പൂണ്‍

മല്ലിയില ഉപ്പ് എണ്ണ മൈദ, കോണ്‍ഫ്‌ളോര്‍, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളമൊഴിച്ച് കുഴുമ്പുപരുവത്തിലാക്കുക. കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. നനവ് പൂര്‍ണമായും തുടച്ചു മാറ്റണം. ഇത് മാവിന്റെ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കണം. മറ്റൊരു പാത്രത്തില്‍ ഒന്നു രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ഇതില്‍ സവാള, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റുക. ഇതിലേക്ക് എല്ലാ സോസുകളും വിനെഗര്‍, അല്‍പം കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം വെള്ളമൊഴിച്ച് അല്‍പനേരം തിളപ്പിക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മഷ്‌റൂം ചേര്‍ത്തിളക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

0 comments:

Post a Comment

 
Top