പൊരിച്ചിറച്ചി പുട്ട് 

പുട്ടുപൊടി ഒന്നര കപ്പ്,
ആട്ടിറച്ചി ചെറുതായി മുറിച്ചത് 200 ഗ്രാം,
മല്ലിപ്പൊടി രണ്ടു ടീസ്പൂണ്*,
മുളകുപൊടി ഒരു ടീസ്പൂണ്*,
കുരുമുളകുപൊടി ഒരു ടീസ്പൂണ്*,
പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്*,
വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്*,
മഞ്ഞള്*പ്പൊടി കാല്* ടീസ്പൂണ്*,
ചെറിയ ഉള്ളി മുറിച്ചത് കാല്* കപ്പ്,
ഗരംമസാലപ്പൊടി അര ടീസ്പൂണ്*,
വെളിച്ചെണ്ണ മൂന്ന് ടേബിള്*സ്പൂണ്*,

ഇറച്ചി കഴുകി രണ്ട് കപ്പ് വെള്ളത്തില്* ഒന്നുമുതല്* ആറു വരെയുള്ള ചേരുവകളും ഉപ്പും ചേര്*ത്ത് വേവിച്ചെടുക്കണം. ഇറച്ചി മസാലയില്* നിന്ന് ഊറ്റി എടുത്ത് മസാലവെള്ളം വേറെ വെക്കുക. പുട്ടുപൊടിയില്* മസാല വെള്ളം ചേര്*ത്ത് കുഴച്ച് അര മണിക്കൂര്* വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്* ചെറിയ ഉള്ളി ഇട്ട് പൊരിക്കുക. ഉള്ളി പൊന്*നിറമാകുമ്പോള്* ഇറച്ചിയിട്ടു പൊരിക്കുക. ഇറച്ചി പൊരിഞ്ഞുവരുമ്പോള്* ഇറക്കി ഗരംമസാലപ്പൊടി ചേര്*ത്ത് വെക്കണം. പുട്ടുകുറ്റിയില്* രണ്ട് ടേബിള്* സ്പൂണ്* പൊരിച്ച ഇറച്ചി ഇട്ട് മീതെ അര കപ്പ് പുട്ടുപൊടി ഇടണം. പുട്ട് വേവിച്ചെടുക്കുക.
24 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top