ഗുലാബ് ജാമൂന്‍

ആവശ്യമുള്ള സാധനങ്ങള്‍

പഞ്ചസാര -250 ഗ്രാം
മൈദ -3 സ്പൂണ്‍
കോണ്‍ഫ്‌ലവര്‍ -3 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി -1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂണ്‍
പാല്‍പ്പൊടി -1 കപ്പ്
എണ്ണ -പാകത്തിന്
നാരങ്ങാനീര് -1ടീസ്പൂണ്‍
റോസ്‌വാട്ടര്‍ -1 1/2 ടീസ്പൂണ്‍

Gulab Jamun
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച് പഞ്ചസാര പാനിയുണ്ടാക്കണം. അതിലേക്ക് റോസ്‌വാട്ടര്‍, നാരങ്ങാനീര്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് സിറപ്പ് തയ്യാറാക്കുക. അതിനുശേഷം മൈദയില്‍ ബേക്കിംഗ്‌പൌഡര്‍ ചേര്‍ക്കണം. അതിലേക്ക് കോണ്‍ഫ്‌ലവര്‍, പാല്‍പ്പൊടി, സോഡാപ്പൊടി എന്നിവ ചേര്‍ത്ത് അല്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. അല്പം കഴിഞ്ഞ് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കണം. എന്നിട്ടിവയെ ഉരുളകളാക്കണം. നെയ്യോ എണ്ണയോ പുരട്ടി വേണം ഉരുളകളാക്കേണ്ടത്. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി ഉരുളകളെ ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം. വറുത്തുകോരിയാലുടന്‍ ഇവയെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര സിറപ്പില്‍ ഇട്ട് ഒന്നു രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക. 

0 comments:

Post a Comment

 
Top