ഫിഷ് മോളി
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ അര കിലോ
സവാള അരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് രണ്ടായി പിളര്‍ന്നത് 8 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 ടീസ്പൂണ്‍
മുളകു പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര കപ്പ്
രണ്ടാം പാല്‍ ഒന്നേകാല്‍ കപ്പ്
വിനാഗിരി കാല്‍ ടീസ്പൂണ്‍
കുരുമുളകു പൊടി അര ടീസ്പൂണ്‍
കറുവാ പട്ട ചെറുത് 2 കഷണം
ഗ്രാമ്പു 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മൈദ മാവ് കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മത്സ്യം കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഇതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ മുളകു പൊടിയും ഉപ്പും പുരട്ടി അല്പനേരം വെയ്ക്കണം. പിന്നീട് ചീനിച്ചട്ടിയിലോ ഫൈയിംഗ് പാനിലോ എണ്ണ ചൂടാക്കി മീന്‍ അതിലിട്ട് മൂത്തു പോകാതെ നേരിയതായി ഫൈ ചെയ്ത് എടുക്കണം. അതിനു ശേഷം ഒരു സോസ് പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റണം. തവിട്ടു നിറമാകുമ്പോള്‍ മൈദ, മുളകു പൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവയിട്ട് വഴറ്റണം. എന്നിട്ട് രണ്ടാം പാല്‍, ഇഞ്ചി, പച്ചമുളക്, വിനാഗിരി, ഗ്രാമ്പു, പട്ട, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പാത്രം അടച്ച്, ചെറിയ തീയില്‍ ഏകദേശം കാല്‍ മണിക്കൂര്‍ തിളപ്പിക്കണം. ഇതില്‍ വറുത്തു വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കണം. നല്ലവണ്ണം തിളച്ചു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങണം

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.