പനീര്‍ ബട്ടര്‍ മസാല  
ചേരുവകള്‍

പനീര്‍ - കാല്‍ കിലോ,
സവാള - രണ്ടു വലുത്,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍,
കാശ്മീരി മുളക് പൊടി - ഒരു സ്പൂണ്‍,
തക്കാളി - 3വലുത്,
അണ്ടിപരിപ്പ് അരച്ചത് - മൂന്നു വലിയ സ്പൂണ്‍,
മല്ലിപൊടി - അര ചെറിയ സ്പൂണ്‍,
മഞ്ഞള്‍പൊടി - ഒരു നുള്ള്,
ഉണങ്ങിയ ഉലുവയില - അര ചെറിയ സ്പൂണ്‍,
ഗരം മസാലപൊടി - അര സ്പൂണ്‍,
വെണ്ണ - നാല് വലിയ സ്പൂണ്‍,
ഫ്രഷ് ക്രീം - മൂന്ന് വലിയ സ്പൂണ്‍,
ഉപ്പ് - പാകത്തിന്,
നെയ്യ് - ഒരു സ്പൂണ്‍,
മല്ലിയില അരിഞ്ഞത് - ഒരു സ്പൂണ്‍,


പാകം ചെയ്യുന്നവിധം



പനീര്‍ വീട്ടിലുണ്ടാക്കുകയോ കടയില്‍ നിന്നും വാങ്ങുകയോ ചെയ്യാം. കാല്‍ കിലോ പനീര്‍ ഉണ്ടാക്കാന്‍ ഒരു ലിറ്റര്‍ പാല്‍ വേണ്ടി വരും. പാല്‍ തിളച്ച് വരുമ്പോള്‍ ഒരു ചെറു നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് പാല്‍ പിരിക്കുക . ഇതു നന്നായി തിളച്ചു പനീര്‍ മുഴുവനും വേര്‍ പിരിഞ്ഞ ശേഷം ഒരു കോട്ടണ്‍ തുണിയില്‍ കെട്ടി വെള്ളം ഊറാന്‍ തൂക്കിയിടുക. അതിന് ശേഷം പരന്ന ഒരു പാത്രത്തില്‍ നിരത്തി നന്നായി പ്രസ് ചെയ്യുക. ഭാരമുള്ള എന്തെങ്കിലും അല്‍പസമയം ഇതിന് മുകളില്‍ വയ്ക്കുക. ഒരു അര മണിക്കൂറിനുള്ളില്‍ വെള്ളം മുഴുവന്‍ വാര്‍ന്നു നല്ല കട്ടയായ പനീര്‍ ലഭിക്കും.

ഇതു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ഇതു സ്വര്‍ണ നിറത്തില്‍ വറുത്തു കോരുക. ഇതു മറ്റൊരു പാത്രത്ത്തിലേക്ക് മാറ്റി ഒരു കപ്പ് ചൂടു വെള്ളം ഒഴിക്കുക. അഞ്ചു മിനുറ്റിന് ശേഷം കറിയില്‍ ചേര്‍ക്കുന്നതിനു മുന്‍പ് വെള്ളം ഊറ്റി കളയുക.

സവാള അഞ്ചു മിനിറ്റു തിളച്ച വെള്ളത്തില്‍ ഇട്ട ശേഷം അരച്ചെടുക്കുക. തക്കാളി ബ്ലാന്ച്ച് ചെയ്ത ശേഷം അരച്ചെടുക്കുക.

രണ്ടു സ്പൂണ്‍ വെണ്ണ ചൂടാക്കി സവാള അരച്ചതിട്ടു ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് രണ്ടു മിനിട്ടു വഴറ്റുക. ഇതില്‍ മുളക് പൊടിയും അണ്ടിപ്പരിപ്പ് അരച്ചതും ചേര്‍ത്ത് ഇളക്കുക. തക്കാളി അരച്ചത്, ഉലുവയില പൊടി , മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് മൂന്നു മിനിട്ടു ചെറുതീയില്‍ വഴറ്റുക. ഇതില്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. മസാല നന്നായി പിടിച്ചു കഴിയുമ്പോള്‍ ഒരു കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അഞ്ചു മിനിട്ടു വേവിക്കുക.

ചാറു നന്നായി കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ബാക്കിയുള്ള വെണ്ണയും ഫ്രഷ് ക്രീമും ചേര്‍ക്കുക . അരിഞ്ഞ മല്ലിയില വിതറി അലങ്കരിക്കാം

28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top