ചെമ്മീന്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
വൃത്തിയാക്കിയ ചെമ്മീന്‍ – അരക്കിലോ, ബിരിയാണി അരി – അരക്കിലോ, ചെറുതായി കൊത്തി
അരിഞ്ഞ സവാള – അരക്കിലോ, പച്ചമുളക് – 10 എണ്ണം, തക്കാളി – 250 ഗ്രാം, ഡാല്‍ഡ – 300 ഗ്രാം
പാമോയില്‍ – 50 ഗ്രാം, അണ്ടിപരിപ്പ് – 10 ഗ്രാം, കിസ്മിസ് – 10 ഗ്രാം
പശുവിന്‍ പാലിന്റെ നെയ്യ് – ഒരുസ്പൂണ്‍, മഞ്ഞപ്പൊടി – ഒരുനുള്ള്
ഇഞ്ചി – ഒരുവലിയ കഷണം, വെളുത്തുള്ളി – ഒരു കുട , പെരുംജീരക പൊടി,
ഗരംമസാല പൊടി -ചെറിയ ഒരുസ്പൂണ്‍, മല്ലിയില, കറിവേപ്പില – കുറച്ച്,പുതീന -ഒരുതുണ്ട്, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിഞ്ഞ ഉള്ളി നെയ്യിലിട്ട് വറുക്കുക. വാടിവരുമ്പോള്‍ പകുതി കോരി മാറ്റിവയ്ക്കുക. ബാക്കി ചുവപ്പ് നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും പൊരിച്ച് കോരുക.
മസാല തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ നന്നായി വേവിക്കുക. അതിലേക്ക് പെരുംജീരകവും മുളക് ചതച്ചതും തക്കാളിയും ഒരുനുള്ള് മഞ്ഞപ്പൊടിയും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വയറ്റിയ ഉള്ളി ഇട്ട് നന്നായി ഇളക്കുക. ഇത് വറ്റി വരുമ്പോള്‍ ഗരംമസാല, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കിയുള്ള ഉള്ളി, തക്കാളി എന്നിവ ഇട്ട് വേവിക്കുക.
ബിരിയാണിച്ചോറ് തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന കണക്കിലെടുക്കുക. വെള്ളം നന്നായി തിളപ്പിക്കുക. ഉള്ളി പൊരിച്ച പാമോയിലില്‍ അരി വറുക്കുക. അരി ഏകദേശം പൊട്ടി ബ്രൗണ്‍ കളര്‍ വരുമ്പോള്‍ തിളപ്പിച്ച വെള്ളം അതിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പ് ഇട്ട് മൂടിവയ്ക്കുക. തിളച്ച് വരുമ്പോള്‍ മൂന്ന് തവണ ഇളക്കുക. അപ്പോഴേക്കും ചോറ് റെഡിയാകും. ശേഷം ഒരട്ടി മസാല, ഒരട്ടി ചോറ് എന്ന കണക്കിലെടുത്ത ശേഷം അതിന് മീതെ വാടിയ ഉള്ളി, കിസ്മിസ് എന്നിവ വിതറുക.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.