ചട്ടിപ്പത്തിരി
പെരുന്നാള്‍ സ്‌പെഷല്‍ ചട്ടിപ്പത്തിരി

ചേരുവകള്‍

1. മൈദ- 250 ഗ്രാം
2. പഞ്ചസാര- 300 ഗ്രാം
3. മുട്ട- 15 എണ്ണം
4. പാല്‍- മൂന്ന് സ്പൂണ്‍
5. അണ്ടിപ്പരിപ്പ്- 50 ഗ്രാം
6. കിസ്മസ്- 50 ഗ്രാം
7. കസ്‌കസ്- രണ്ട് ഗ്രാം
8. എലയ്ക്ക പൊടിച്ചത്-
അര സ്പൂണ്‍
9. എണ്ണ- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മൈദ പാകത്തില്‍ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി നേരിയ ചപ്പാത്തി പോലെ പരത്തി ദോശക്കല്ലില്‍ വാട്ടിയെടുക്കുക.
ഏഴു കോഴിമുട്ടയും മൂന്ന് സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചതും ഫ്രയിങ് പാനില്‍ വഴറ്റിയെടുക്കുക.
മൂന്ന് സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മസും ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ബാക്കി മുട്ടയും പഞ്ചസാരയും പാലും നെയ്യും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ കലക്കുക.
ഒരു ചെമ്പില്‍ നെയ്യൊഴിച്ച് വാട്ടിവെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി എടുത്ത് കലക്കിവെച്ച കൂട്ടില്‍ മുക്കിവെക്കുക.
ഓരോചപ്പാത്തിയുടെയും മീതെ വഴറ്റിവെച്ച കൂട്ടുകള്‍ എടുത്ത് കുറേശ്ശെ വിതറുക. ബാക്കിയുള്ള ചപ്പാത്തിയിലും കൂട്ടുകള്‍ നിറച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക.

0 comments:

Post a Comment

 
Top