ഗാര്‍ലിക് ലെമണ്‍ ബ്രെഡ് ടോസ്റ്റ്

ഇതിനാവശ്യമായ ചേരുവകള്‍:

ബ്രെഡ്-8 കഷ്ണം
വെളുത്തുള്ളി-4 അല്ലി (ചതച്ചത്)
ബട്ടര്‍-2 ടീസ്പൂണ്‍
ചെറുനാരങ്ങ-1
കുരുുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്

രണ്ടു കഷ്ണം ബ്രെഡെടുത്ത് ഒരു വശം വീതം ടോസ്റ്റ് ചെയ്യുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ടോസ്റ്റ് ചെയ്യണം. ഇതിന് നോണ്‍ സ്റ്റിക് പാനോ മൈക്രോവേവിലെ ഗ്രില്ലോ ഉപയോഗിക്കാം. ബട്ടര്‍ ഉരുക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചത് ഇട്ടിളക്കണം. ഇത് മൈക്രോവേവില്‍ വച്ച് പതുക്കെ ചൂടാക്കുക. വെളുത്തുള്ളി-ബട്ടര്‍ മിശ്രിതം പുറത്തെടുത്ത് ബ്രെഡിന്റെ ടോസ്റ്റു ചെയ്യാത്ത ഭാഗത്തു പുരട്ടണം. അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കുക. മറ്റേ ബ്രെഡിന്റെ ടോസ്റ്റ് ചെയ്യാത്ത ഭാഗം വെളുത്തുള്ളി മിശ്രിതം വച്ച ഭാഗത്തോടു ചേര്‍ത്തു വയ്ക്കുക. ഇത് ഗ്രില്ലില്‍ വച്ച് ടോസ്റ്റ് ചെയ്‌തെടുക്കാം. ചൂടോടെ കഴിയ്ക്കൂ, ഗാര്‍ലിക് ലെമണ്‍ ബ്രെഡ് ടോ്‌സ്റ്റ് 

0 comments:

Post a Comment

 
Top