മുട്ട-6
സവാള-2
കൂണ്‍-100 ഗ്രാം
ഇഞ്ചി-ചെറിയ കഷ്ണം
പച്ചമുളക്-2
വെജിറ്റബിള്‍ ഒായില്‍
ഉപ്പ്
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് പച്ചമുളക്, ഗ്രേറ്റ് ചെയ്ത ഇഞ്ചി, സവാള, കഷ്ണങ്ങളാക്കിയ മഷ്‌റൂം എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഒന്നോ രണ്ടോ മുട്ട ഉടച്ച് നല്ലപോലെ ഇളക്കി പാനിലേക്കൊഴിക്കുക. പാന്‍ പതുക്കെ കറക്കി ഓംലറ്റ് ഷേപ്പിലാക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ ഇത് മറിച്ചിട്ടു വേവിയ്ക്കാം. മഷ്‌റൂം ഓംലറ്റ് ചൂടോടെ കഴിയ്ക്കാം.
0 comments:
Post a Comment