ക്രിസ്പി കോണ്‍ ഫിംഗര്‍

അവശ്യസാധനങ്ങള്‍...

ചോളം വേവിച്ചുടച്ചത്-1 കപ്പ്
പാല്‍-1 കപ്പ്
ഉരുളക്കിഴങ്ങ്-2
മൈദ-2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
പച്ചമുളക്-2
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ബ്രെഡ് ക്രംമ്പ്‌സ്


ബട്ടര്‍ ഉപ്പ് വെള്ളം മല്ലിയില എണ്ണ ചിസ് ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേക്ക് ചോളം ഉടച്ചതു ചേര്‍ക്കണം. ഉപ്പ്, പാല്‍, എന്നിവ ഇതിലേക്കു ചേര്‍ത്ത് ഇളക്കുക. പാല്‍ വറ്റുന്നതു വരെ ഇത് ഇളക്കുക. ഈ മിശ്രിതം ചൂടാറാനായി മാറ്റി വയ്ക്കണം. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടയ്ക്കുക. ഇതില്‍ കുരുമുളകുപൊടി, പച്ചമുളക്, ചീസ്, ജീരകപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്തിളക്കണം. ഇത് വേവിച്ചു വച്ചിരിയ്ക്കുന്ന ചോളത്തിനൊപ്പം ചേര്‍ത്തിളക്കുക. ഒരു പാത്രത്തില്‍ മൈദ, കോണ്‍ഫ്‌ളോര്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തിളക്കണം. ചോളക്കൂട്ട് അല്‍പം എടുത്ത് നീളത്തിലാക്കുക. ഇത് തയ്യാറാക്കി വച്ചിരിയ്ക്കുന്ന മാവില്‍ മുക്കണം. ഇത് പിന്നീട് ബ്രഡ് ക്രംമ്പ്‌സില്‍ ഉരുട്ടിയെടുക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ഇവ വറുത്തു കോരുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഇത് വറുത്തെടുക്കണം. ഇത് സോസ് കൂട്ടി ചൂടോടെ കഴിയ്ക്കാം.

0 comments:

Post a Comment

 
Top