ചിക്കന്‍ കുറുമ

ആവശ്യമുള്ള സാധനങ്ങള്‍



1. കോഴിയിറച്ചികഷണങ്ങളാക്കിയത് : അരകിലോ.
2. തേങ്ങ ചിരവിയത് : അര കപ്പ്
3. അണ്ടിപ്പരിപ്പ് : 20 എണ്ണം
4. നെയ്യ് : രണ്ടുടേബിള്‍ സ്പൂണ്‍
5. ഇഞ്ചി ചതച്ചത് : ഒരു ടീസ്പൂണ്‍
6. കറിവേപ്പില : അല്പം
7. വെളുത്തുള്ളി ചതച്ചത് : ഒരു ടീസ്പൂണ്‍
8. സവാള അരിഞ്ഞത് : അര കിലോ
9. പച്ചമുളകു നീളത്തില്‍ അരിഞ്ഞത് : ആറെണ്ണം
10. മുളകുപൊടി : ഒന്നര ടേബിള്‍ സ്പൂണ്‍
11. മഞ്ഞള്‍പ്പൊടി :അര ടേബിള്‍ സ്പൂണ്‍
12. മല്ലിപ്പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍
13. ഗരംമസാലപ്പൊടി : അര ടീസ്പൂണ്‍
14. തക്കാളി കഷണങ്ങളാക്കിയത് : ഒരെണ്ണം വലുത്
15. ഉപ്പ് : പാകത്തിന്
16. വെള്ളം : ഒരു കപ്പ്
17. തൈര് :അര കപ്പ്
18. ചുവന്നുള്ളി അരിഞ്ഞത് : രണ്ടെണ്ണം
19. ഉണക്കമുന്തിരി (കിസിമിസ്) : പത്തെണ്ണം
തയ്യാറാക്കുന്ന വിധം

തേങ്ങയും അണ്ടിപ്പരിപ്പും കൂടി അരച്ചു വയ്ക്കുക.ഒരു പ്രഷര്‍ കുക്കര്

അടുപ്പില്‍ വച്ച് രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ഇഞ്ചി

,വെളുത്തുള്ളി, കറിവേപ്പില , സവാള എന്നിവ ചേര്‍ത്തു ഒന്നുകൂടി വഴറ്റുക.
അതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി

എന്നിവയും ഇറച്ചിയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അതില്‍ തക്കാളിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.

വെന്തുകഴിഞ്ഞാല്‍ തേങ്ങ-അണ്ടിപ്പരിപ്പ് കൂട്ടും തൈരും അതില്‍


ചേര്‍ത്തിളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ നെയ്യില്‍

ചുമന്നുള്ളിയും കിസ്മിസും ചേര്‍ത്തു വറുക്കുക. പ്ലേറ്റില്‍ കറി

വിളമ്പിക്കഴിഞ്ഞാല്‍ ഇത് അതിന്റെ മുകളില്‍ ഒഴിക്കുക.
23 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top