
ചേരുവകള്‍
ചെറുനാരങ്ങ ഒരു കിലോ,
ഉപ്പ് 25 ഗ്രാം,
കരയാമ്പൂ 10 ഗ്രാം,
ജീരകം 50 ഗ്രാം,
വലിയ ഏലക്കായ 50 ഗ്രാം,
കുരുമുളക് 25 ഗ്രാം,
അയമോദകം 25 ഗ്രാം,
കായം ചെറിയ കഷണം,
മുളകുപൊടി കുറച്ച്,
ചെറുനാരങ്ങനീര് പാകത്തിന്.
തയ്യാറാക്കുന്നവധം
ചെറുനാരങ്ങ രണ്ട് മണിക്കൂര്‍ ചെറുചൂടുവെള്ളത്തില്‍ ഇട്ട് വെക്കുക. ഇത് തുടച്ച് നാലായി മുറിച്ചെടുക്കുക. ഇതില്‍ മസാലകള്‍ തരുതരുപ്പായി പൊടിച്ച് ചേര്‍ക്കുക. കുപ്പിയിലാക്കി ഒരു ആഴ്ച വെയിലത്ത് വെക്കുക. ഇടക്ക് കുലുക്കിവെക്കണം. എന്നിട്ട് ചെറുനാരങ്ങനീര് ചേര്‍ക്കുക. പിന്നെയും രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെക്കുക.
0 comments:
Post a Comment