ചിക്കന്‍ നൂഡില്‍സ്‌ 
ആവശ്യമുള്ള സാധനങ്ങള്‍ 

ചിക്കന്‍ എല്ലുകളഞ്ഞത്‌ -
നാല്‌ കപ്പ്‌ സവാള - രണ്ടെണ്ണം (അരിയുക) 
ഇഞ്ചി - ഒരു കഷണം (അരിയുക)
മുളകുപൊടി - രണ്ട്‌ സ്‌പൂണ്‍
വെളുത്തുള്ളി - പത്ത്‌ അല്ലി (അരിയുക)
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
സോയാസോസ്‌ - രണ്ട്‌ സ്‌പൂണ്‍
കാപ്‌സിക്കം - രണ്ടെണ്ണം
കാരറ്റ്‌ - നൂറ്‌ ഗ്രാം (അരിയുക)
നൂഡില്‍സ്‌ - 200 ഗ്രാം (വേവിക്കുക)

തയാറാക്കുന്നവിധം

ചൂടായ എണ്ണയില്‍ ചിക്കന്‍ മുപ്പിച്ചുകോരുക. സവാള, ക്യാപ്‌സിക്കം, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്‌ എന്നിവ വഴറ്റുക. സോയാസോസ്‌, മുളകുപൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ നല്ലവണ്ണം ഇളക്കണം. അല്‌പം നൂഡില്‍സ്‌ വറുത്ത്‌ ഇതിനുമുകളില്‍ വിതറാം.

0 comments:

Post a Comment

 
Top