ക്വീന്‍ ഓഫ് പുഡിംഗ്  

ചേരുവകള്‍

പാല്‍- 250 മില്ലി
വെണ്ണ- 6 ടീസ്പൂണ്‍
ബ്രെഡ്‌- 115 ഗ്രാം
ജാം- 6 ടീസ്പൂണ്‍
നാരങ്ങ തൊലി ചീകിയത് - കുറച്ച്‌
മുട്ട- രണ്ട്‌
പഞ്ചസാര- 55 ഗ്രാം

പാകം ചെയ്യുന്ന വിധം;

പാലും വെണ്ണയും ഒന്നിച്ചാക്കി തിളപ്പിക്കുക. ഈ കൂട്ട് റൊട്ടി കഷണങ്ങളുടെ മീതെ ഒഴിക്കുക. പകുതി പഞ്ചസാര, മുട്ടയുടെ ഉണ്ണി, നാരങ്ങ തൊലി ചീകിയത് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. വെണ്ണ മായം പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിക്കുക. പുഡിംഗ് കട്ടിയാകുന്നത് വരെ മിശ്രിതം ബെയ്ക്ക്‌ ചെയ്യുക. ജാം ചെറുതായി ചൂടാക്കി പുഡിംഗിന് മീതെ പുരട്ടുക. മുട്ടയുടെ വെള്ള പാളികള്‍ ആകുന്നതു വരെ പതക്കുക. ഈ പാളികള്‍ക്കിടയിലേക്ക് പഞ്ചസാര ചേര്‍ത്ത് പുഡിംഗിന് മുകളില്‍ വെക്കുക. ചെറിയ ചൂടില്‍ 15 മിനിട്ട് നേരം പുഡിംഗ് ബെയ്ക്ക്‌ ചെയ്യുക. മുട്ടയുടെ വെള്ള സീറ്റായി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പുഡിംഗ് റെഡി. അലങ്കരിച്ചു ഉപയോഗിക്കാം

28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top