നാടന്‍ കപ്പയും മീന്‍കറിയും
ചേരുവകള്‍
വറ്റ മീന്‍ - 10 വലിയ കഷ്ണങ്ങള്‍.
പച്ചമുളക് - 10 എണ്ണം
ഇഞ്ചി - 2 ടീസ്പൂണ്‍
വെളുത്തുള്ളി - 2 ടീസ്പൂണ്‍
കറിവേപ്പില - 2 ടീസ്പൂണ്‍
കൊടംപുളി - ഒരു പിടി
വെളിച്ചെണ്ണ 50 മില്ലി
ഉലുവ - കാല്‍ ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മുളക്പൊടി - 3 ടീസ്പൂണ്‍
വെള്ളം - 3 കപ്പ്.
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
അടുപ്പില്‍ പാത്രം വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉലുവ, കടുക് എന്നിവ ഒപ്പമിട്ട് പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക, ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത്, നെടുകെ കീറിയ പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. മഞ്ഞള്‍പ്പൊടി, കൊടംപുളി, മുളക്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ അതില്‍ ചേര്‍ക്കുക . മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് അത് തിളയ്ക്കുമ്പോള്‍ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക. ഏതാണ്ട് 12 മിനിറ്റ് കൊണ്ട് മീന്‍കറി തയ്യാറാകും.
കപ്പ വളരെ എളുപ്പത്തില്‍ വേവിച്ചെടുക്കാം. കപ്പ കഷ്ണങ്ങളാക്കി അല്പം മഞ്ഞള്‍ ചേര്‍ത്ത് വേവിക്കുക. കുറച്ച് തേങ്ങ, പച്ചമുളക്,ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചെടുക്കുക. വേവിച്ച കപ്പയിലേയ്ക്ക് ചതച്ചെടുത്ത ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക. കപ്പയുടെയും മീന്‍കറിയുടെയും രുചിച്ചേരുവ ആസ്വദിക്കുക.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.