രസം 
മസാലയ്ക്ക്:

•മല്ലി - 2 റ്റീസ്പൂണ്‍
•മുളക് - 6-8
•കുരുമുളക് - 3/4 റ്റീസ്പൂണ്‍
•കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
•ജീരകം - 1/2 റ്റീസ്പൂണ്‍
•കറിവേപ്പില - ഒരു തണ്ട്.

മറ്റു സാധനങ്ങള്‍:

•തുവരപ്പരിപ്പ് - 50 ഗ്രാം
•മഞ്ഞള്‍പ്പൊടി
•കായം
•പുളി
•തക്കാളി - 1-2
•മല്ലിയില
•ഉപ്പ്
•വെള്ളം
•കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

മസാലയ്ക്കായി പറഞ്ഞിരിക്കുന്ന മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.
വറുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.

പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട്ട് ഒന്നടിച്ചെടുത്താല്‍ നന്നായിരിക്കും). ഇത് 3-4 ഗ്ലാസ് വെള്ളത്തില്‍ കലക്കി, ഇതില്‍ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, കായം , സ്വല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. (വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് 3-4 ചുള വെളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കാം). പുളിയുടെ പച്ചസ്വാദ് മുഴുവന്‍ പോകാനായി ഒരു പത്തു മിനിട്ടോളം ഈ ചേരുവ തിളപ്പിക്കുക. അപ്പോഴേക്കും തക്കാളിയൊക്കെ നന്നായി വെന്തുടഞ്ഞിട്ടുണ്ടാവും. ഇനി അരപ്പു ചേര്‍ക്കാം. പോരാത്ത വെള്ളവും ചേര്‍ത്തിളക്കി , മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.

ഇനി വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി. ചൂടോടെ ഉപയോഗിക്കുക.
23 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top