കാരറ്റ്‌ സൂപ്പ്


ആവശ്യമുളള സാധാനങ്ങള്‍


സവാള - 1 എണ്ണം , നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി - 2 അല്ലി
നെയ്‌ - ആവശ്യത്തിന്
കാരറ്റ് - 2 എണ്ണം
പാല്‍ - 1 കപ്പ്‌
ഉപ്പ് , കുരുമുളക് ആവശ്യത്തിന് .

പാചകം ചെയുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ നെയ്‌ ഒഴിച്ച് സവാള ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് കാരറ്റും അര കപ്പ്‌ പാലും ഒഴിച്ച് ഇളക്കി അടക്കുക. രണ്ടു വിസില്‍ വന്നതിനു ശേഷം അടുപ്പില്‍നിന്നും ഇറക്കിവെക്കുക.
തണുത്തതിനു ശേഷം മിക്സിയില്‌ ഇട്ടു ഒന്ന് അടിച്ചെടുക്കുക. ശേഷം ബാക്കി ഉള്ള പാലും ഈ മിക്സ്‌ ഉം ചേര്‍ത്ത് സൂപ്പിന്റെ പരുവം ആകുന്നതുവരെ ഇളക്കുക.
ശേഷം അടുപ്പില്‍നിന്നും ഇറക്കി ഒരു പാത്രത്തില്‍ ആക്കി ആവശ്യത്തിനു ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കുക.
തണുപ്പ് കാലങ്ങളില്‍ ഇങ്ങനെ ഉള്ള പച്ചക്കറി സൂപ്പുകള്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലത് തന്നെ.

0 comments:

Post a Comment

 
Top