തലശേരി ചിക്കന്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

1 സവാള അരിഞ്ഞത് -200 ഗ്രാം
2 തക്കാളി അരിഞ്ഞത് -200 ഗ്രാം
3 ഇഞ്ചി ചതച്ചത് -100 ഗ്രാം
4 വെളുത്തുള്ളി ചതച്ചത്-100 ഗ്രാം
5 പച്ചമുളക് ചതച്ചത് -50 ഗ്രാം
6 കോഴി -500 ഗ്രാം
7 ഉപ്പ് -ആവശ്യത്തിന്
8 മല്ലിയില -25 ഗ്രാം
9 ഗരം മസാല -1 ടീസ്പൂണ്‍
10 കൈമ അരി -300 ഗ്രാം
11 കറുവാപട്ട -3 ഗ്രാം
12 ഏലയ്ക്ക -3 ഗ്രാം
13 ഗ്രാംപൂ -2 ഗ്രാം
14 കറുവപ്പട്ടയുടെ ഇല -1

തയാറാക്കുന്ന വിധം

അരിഞ്ഞു വച്ചിരിക്കുന്ന സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മല്ലിയില ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കോഴിയില്‍ പൊതിഞ്ഞ് അര മണിക്കൂര്‍ പുരട്ടി വയ്ക്കുക.
ഒരു ചട്ടിയില്‍ നെയ്യ് ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന കൂട്ട് അതിലേക്കിട്ടു 30 മിനിട്ട് പാകം ചെയ്യുക.
മറ്റൊരു ചട്ടിയില്‍ നെയ്യ് ചൂടാക്കി കറുവാപട്ട ഏലയ്ക്കാ ഗ്രാംപൂ അരി എന്നിവ ചെറുതായി വറുത്തെടുക്കുക.
അരിയുടെ ഒന്നര ഇരട്ടി അളവില്‍ ചൂടുവെള്ളം ഇതിലേക്ക് ഒഴിക്കണം. എന്നിട്ട് ഉപ്പും ചേര്‍ത്തു ചെറു തീയില്‍ പാകം ചെയ്‌തെടുക്കുക. ചോറു പാകമായി കഴിയുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന കോഴിക്കഷ്ണങ്ങളും ഗ്രേവിയ്ക്കും മുകളിലായി ചോറു നിരത്തി കലം മൂടി ചെറുതീയില്‍ 25 മിനിട്ടു പാകം ചെയ്‌തെടുക്കുക.

0 comments:

Post a Comment

 
Top