ഉഴുന്ന് വട

ചേരുവകള്‍ 

¼ Kg. ഉഴുന്ന് പരിപ്പ്
ചെറിയ ഉള്ളി 10 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tb.sp.
3 പച്ചമുളക് (ആവശ്യത്തിനനുസരിച്ച് കൂട്ടാം)
1 tsp. കുരുമുളക് ചതച്ചത്
കറിവേപ്പില ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഓയില്‍ ഫ്രൈ ചെയ്യാനുള്ള ആവശ്യത്തിന്.


ഉണ്ടാക്കുന്ന വിധം


ഉഴുന്ന് പരിപ്പ് 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച്, കഴുകി വൃത്തിയാക്കിയത്തിനു ശേഷം നന്നായി അധികം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അതിനു ശേഷം ഇതില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇങ്ങനെ ഈ കൂട്ട് 8-12 മണിക്കൂര്‍ വച്ചാല്‍ അത് പുളിച്ചു പൊങ്ങും. അതിനു ശേഷം ഒന്ന് കൂടി കുഴച്ചു വടയുടെ രൂപത്തില്‍ (കയ്യിലെടുത്തു പരത്തി അതിന്റെ നടുവില്‍ ദ്വാര ഉണ്ടാക്കിക്കൊണ്ട്) പരത്തുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ തീ മീഡിയം ആക്കി വട അതിലിട്ടു വറുക്കുക.

0 comments:

Post a Comment

 
Top