അറേബ്യന്‍ കട്‌ലറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
വെളുത്ത മണികടല -500 ഗ്രാം
മല്ലിയില അരിഞ്ഞത് -ഒരു കപ്പ്
കാപ്‌സിക്കം പൊടിയായി അരിഞ്ഞത് -അര കപ്പ്
വലിയ ഉള്ളി പൊടിയായി അരിഞ്ഞത് -അര കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് -നാലെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -കാല്‍ ടീസ്പൂണ്‍ വീതം
മുളകുപൊടി, കുരുമുളകുപൊടി -അര ടീസ്പൂണ്‍ വീതം
വേപ്പില മുറിച്ചത് -രണ്ടു ടീസ്പൂണ്‍
അപ്പക്കാരം -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
cutlet
തയാറാക്കുന്ന വിധം
കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക, രണ്ടു മുതല്‍ 9 വരെയുള്ള ചേരുവകള്‍ കടലയുടെ കൂടെ അരച്ചെടുക്കുക (മിക്‌സിയുടെ ഗ്രൈന്‍ഡറില്‍ അരച്ചെടുത്താലും മതി). മാവ് കൂടുതല്‍ കുഴമ്പ് പരുവത്തിലാകരുത്. ഇതില്‍ അപ്പക്കാരവും ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ബോളാക്കി കൈവെള്ളയിലിട്ട് കട്‌ലറ്റ് ഷേപ്പില്‍ പരത്തി കാഞ്ഞ എണ്ണയില്‍ വറുത്ത് കോരുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം

0 comments:
Post a Comment