ലഡ്ഡു 

ആവശ്യമുള്ള സാധനങ്ങള്‍

കടലപൊടി -ഒരു കിലോ,
പഞ്ചസാര -ഒരു കിലോ,
വെളിച്ചെണ്ണ/നെയ്യ് -ഒരു കിലോ,
പാല്‍ -ഒരു കപ്പ്,
ഗ്രാമ്പു -10 എണ്ണം,
മുന്തിരിങ്ങ -100 ഗ്രാം,
ഏലക്കായ് -15 എണ്ണം,
കല്‍ക്കണ്ടം -100 ഗ്രാം,

തയ്യാറാക്കുന്ന വിധം:

കടലപ്പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മാവാക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളപ്പിക്കുക. ദ്വാരങ്ങള്‍ ഒള്ള ഒരു കരണ്ടി എടുത്ത് തിളച്ച എണ്ണയുടെ മുകളില്‍ പിടിച്ച് അതില്‍ കലക്കിവെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൈകൊണ്ട് തേച്ച് തുളയില്‍ കൂടി മാവ് എണ്ണയില്‍ വീഴിക്കുക. ചെറുമണികളായി എണ്ണയില്‍ വീഴുന്ന മാവ് ചുവന്നു മൂക്കുമ്പോള്‍ കോരിവെക്കുക. വേറൊരു പാത്രത്തില്‍ കാല്‍ ലിറ്റര്‍ വെള്ളം എടുത്ത് അതില്‍ പഞ്ചസാര കലര്‍ത്തി അടുപ്പത്തുവെക്കുക. പഞ്ചസാര അലിഞ്ഞു കഴിയുമ്പോള്‍ ഒരു കപ്പ് പാല്‍ അതില്‍ ഒഴിച്ച് തിളക്കുമ്പോള്‍ കുറുക്കുക. നൂല്‍പാകം ആകുമ്പോള്‍ വാങ്ങിവക്കുക. വറുത്തു കോരിവച്ചിരിക്കുന്ന മാവ് കുറുക്കിവച്ചിരിക്കുന്ന പഞ്ചസാര പാവിലിട്ട് നന്നായി ഇളക്കുക. ഗ്രാമ്പൂവും മുന്തിരങ്ങയും ഏലക്കായ് പൊടിച്ചതും കല്‍ക്കണ്ടം ചെറുതാക്കി പൊടിച്ചതും ഇട്ട് ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടിവെക്കുക. ലഡുവിന് നിറം ഉണ്ടാകുന്നതിന് പഞ്ചസാര പാവ് കാച്ചുമ്പോള്‍ പൗഡര്‍ ചേര്‍ക്കുക

0 comments:

Post a Comment

 
Top