ചൈനീസ് ചില്ലി ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍

കോഴി കഷണങ്ങളാക്കിയത് ഒരു കിലോ
ചില്ലി സോസ് ഒരു ടേബിള്‍ സ്പൂണ്‍
സോയ സോസ് ഒരു ടേബിള്‍ ടീസ്പൂണ്‍
ടൊമാറ്റോ സോസ് ഒരു ടേബിള്‍ സ്പൂണ്‍
വിനിഗര്‍ ഒരു ടേബിള്‍ സ്പൂണ്‍
അജിനോമോട്ടോ ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
പച്ച മുളക് വട്ടത്തിലരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ ഒരു കപ്പ്‌
കാപ്സിക്കം നാലെണ്ണം
ഉപ്പ് പാകത്തിന്


പാകം ചെയ്യുന്ന വിധം

ഒന്ന് മുതല്‍ ആറ് കൂടിയുള്ള ചേരുവകള്‍ ഉപ്പു ചേര്‍ത്ത് ഇളക്കി വെക്കണം. എണ്ണ നന്നായി ചൂടാക്കി അതില്‍ പഞ്ചസാരയിട്ട് തവിട്ടു നിറം വരുന്നത് വരെ ഇളക്കണം. ശേഷം വെളുത്തുള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് ഇളക്കണം . പിന്നീട് കഴുകി വൃത്തിയാക്കിയ കോഴിയിട്ട് ഇളക്കണം. ഈ സമയം തീ കൂടി വെക്കേണ്ടതാണ് . ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉപ്പു ചേര്‍ത്ത് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് പതിനഞ്ചു മിനിട്ട് മൂടി വെക്കണം. തുടര്‍ന്ന് തീ കുറച്ചു വെക്കണം. ഇറച്ചി വെന്തു കഴിയുമ്പോള്‍ കാപ്സിക്കം ചേര്‍ത്ത് എണ്ണ മുകളില്‍ വരുന്നത് വരെ വറുക്കണം.

0 comments:

Post a Comment

 
Top