മട്ടന്‍ കറി 

ഇതിനാവശ്യമായ ചേരുവകള്‍ :

മട്ടന്‍-ഒരു കിലോ
ചുവന്നുള്ളി -250 ഗ്രാം
സവാള-2
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ചുവന്ന മുളക്-15
കുരുമുളക്-അര സ്പൂണ്‍
ജീരകം, ഉപ്പ്-ആവശ്യത്തിന്


കറിവേപ്പില മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു പാത്രത്തില്‍, എണ്ണ ചൂടാക്കി അതില്‍ കറുവാപ്പട്ട ഗ്രാമ്പൂ ഏലക്കാ ഇട്ടു മൂപ്പിക്കുക.. ചെറിയ ഉള്ളി, സവാള എന്നിവ അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ക്കുക.ഇതിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് മല്ലി കുരുമുളക്, ജീരകം, വറ്റല്‍മുളക് എന്നിവ ചൂടാക്കി പൊടിച്ചതും ഗരം മസാലയും ചേര്‍ക്കണം. . പിന്നീട് ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഇറച്ചി ഒരുവിധം വെന്തുകഴിഞ്ഞാല്‍ ചാറ് കുറുകി ഇറച്ചിയില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

0 comments:

Post a Comment

 
Top