അറേബ്യന്‍ ബിരിയാണി

ചേരുവകള്‍:

മട്ടന്‍ -അര കിലോ വലിയ പീസാക്കിയത്
ബസുമതി അരി -ഒരു കിലോ
വലിയ ഉള്ളി -നാലെണ്ണം മുറിച്ചത്
തക്കാളി -രണ്ടെണ്ണം മുറിച്ചത്
പച്ചമുളക് -അഞ്ചെണ്ണം കീറിയത്
ഇഞ്ചി -ഒരു വലിയ കഷ്ണം ചതച്ചത്
വെളുത്തുളളി -എട്ട് അല്ലി
മഞ്ഞള്‍ പൊടി -രണ്ട് ടീ സ്പൂണ്‍
ഗരം മസാല പൊടി -ഒരു ടീ സ്പൂണ്‍
പട്ട -രണ്ട് കഷ്ണം
ഗ്രാമ്പു -അഞ്ചെണ്ണം
ജാതിക്ക -ഒരു കഷ്ണം
ഏലക്കാ -നാലെണ്ണം
നെയ്യ് - 500 ഗ്രാം
ചെറുനാരങ്ങനീര് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പില്‍ വെച്ച് രണ്ട് ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ വാട്ടി മട്ടനും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ഇറച്ചി മാറ്റി വെക്കുക.
ചുവട് കട്ടിയുള്ള വേറൊരു പാത്രം അടുപ്പില്‍ വെച്ച് ബാക്കിയുള്ള നെയ്യൊഴിച്ച് 10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ച് കഴുകി വെച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്നിളക്കി ഇറച്ചി വെന്ത മസാലയും ചോറ് വേവാന്‍ ആവശ്യമുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തിളച്ചാല്‍ ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ചോറ് ഇളക്കി മറിച്ചിടുക.

വിളമ്പുന്ന വിധം:
വൃത്താകൃതിയിലുള്ള പ്ളേറ്റില്‍ ആദ്യം വെന്ത ഇറച്ചി നിരത്തി വെക്കുക. അതിന് മുകളില്‍ ചോറ് വിളമ്പി മുകളില്‍ അണ്ടിപരിപ്പ്, കിസ്മിസ്, ബദാം, ഉള്ളിപൊരിച്ചത്, മല്ലിയില ഇവകൊണ്ടലങ്കരിക്കുക

0 comments:

Post a Comment

 
Top