ഉന്നക്കായ


ചേരുവകള്‍


പകുതി പഴുത്ത നേന്ത്രപ്പഴം (തോല്‍ പൊന്‍ നിറമായും
ഉള്ള് കട്ടിയായും ഉള്ള പഴം) 2 എണ്ണം
മുട്ട 2 എണ്ണം
പഞ്ചസാര 2 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരിങ്ങ 1 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് 1 ടേബിള്‍സ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍


ഏലക്കാപ്പൊടി 1 നുള്ള്
പൊരിക്കുന്നതിന് ആവശ്യമായ എണ്ണ

പാചകം ചെയ്യുന്ന വിധം

നേന്ത്രപ്പഴം തോലോടുകൂടി രണ്ടോ മൂന്നോ കഷണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പഴക്കഷണങ്ങള്‍ അതിലിട്ട് തൊലി പഴത്തില്‍ നിന്ന് അല്‍പ്പം വേര്‍പ്പെടുന്നത് വരെ വേവിക്കുക. വെന്ത ശേഷം കഷണങ്ങള്‍ കൊട്ടയില്‍ ഇട്ട് വെള്ളം വാര്‍ന്ന ശേഷം തൊലി കളഞ്ഞ് വെള്ളം ഒട്ടും ചേര്‍ക്കാതെ നല്ല മയത്തില്‍ കട്ടിയായി അരച്ചെടുക്കുക.മുട്ടയും പഞ്ചസാരയും മുള്ള് കൊണ്ട്


അല്‍പ്പമൊന്നുതട്ടുക. ഒരു സോസ്പാനില്‍ രണ്ടു ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച്, മുട്ട വെന്ത് മണിയാകുന്നത് വരെ തുടരെ ഇളക്കുക. ഇറക്കി വെച്ച് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഏലക്കാപ്പൊടിയും ചേര്‍ക്കുക.

കയ്യില്‍ അല്‍പ്പം എണ്ണ തടവി അരച്ച പഴത്തില്‍ നിന്ന് കുറച്ചെടുത്ത് (ഒരു ചെറു നാരങ്ങാ വലുപ്പത്തില്‍) ഉരുട്ടി കൈവെള്ളയില്‍ വെച്ച് കുറച്ചൊന്നു പരത്തുക. നടുവില്‍ രണ്ടു ടീസ്പൂണ്‍ തയ്യാറാക്കിയ മുട്ടപ്പണ്ടം വെച്ച് അറ്റം വിരല് കൊണ്ട് അമര്‍ത്തുക. ഇത് വീണ്ടും ഉരുട്ടി രണ്ടറ്റവും കൂര്‍പ്പിച്ച് ഒരു ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുക്കണം.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ഉന്നക്കായ അതിലിട്ട് പൊന്‍ നിറമാകുന്നത് വരെ പൊരിച്ച് കോരി എടുക്കുക. സ്വാദിഷ്ടമായ ഉന്നക്കായ് തയ്യാര്‍.

0 comments:

Post a Comment

 
Top