കായ്പോള 


ഇതെന്തു പോള എന്നാവും. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന ഒരു കേക്കാണ് സാധനം.

ആവശ്യമുള്ള സാധനങ്ങള്‍
-------------------------------------


നേന്ത്രപ്പഴം (ഏത്തപ്പഴം) - നാലെണ്ണം ചെറുതായി അരിഞ്ഞത്.
മുട്ട - 5
നെയ്യ് - 4 സ്പൂണ്‍
ഏലക്ക -2ണ്ണം പൊടിച്ചത്
പഞ്ചസാര - നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ക്കാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
ഉണക്ക മുന്തിരി - 50 ഗ്രാം

ഉണ്ടാക്കുന്ന വിധം
-------------------------------------
നോണ്‍ സ്ടികിന്റെ കുഴിയുള്ള പാത്രമാണ് ആണ് ഏറ്റവും നല്ലത്. സാധ ചട്ടിയില്‍ ഉണ്ടാക്കിയാല്‍ അടിയില്‍പിടിക്കും ഷേപ്പ് കൃത്യമായി കിട്ടുകയുമില്ല. നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി നെയ്യൊഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിചെടുക്കുക. കളര്‍ മാറി തുടങ്ങുമ്പോ ഇതിലേക്ക് മുന്തിരി ഇടാം. മെലിഞ്ഞ മുന്തിരി നല്ല ഉണ്ടയായി വരുമ്പോ എല്ലാം കൂടെ കോരി എടുത്തു വക്കുക.

പിന്നീട് ചട്ടിയിലേക്ക് അരിഞ്ഞു വച്ച ഏത്തപ്പഴം ഇട്ട് വഴറ്റുക. കളര്‍ മാറി ആദ്യം ഡാര്‍ക്ക്‌ മഞ്ഞ ആവും.പിന്നെ ചെറുതായിട് ബ്രൌണ്‍ ആവുമ്പോ അതും കോരി എടുത്തു വക്കുക. മുട്ട പഞ്ചസാരയും ഏലക്കായും ചേര്‍ത്ത് നന്നായി ഇളക്കി ഇതേ ചട്ടിയില്‍ ഒഴിക്കുക. ചൂടാവുമ്പോ വഴറ്റി വച്ച ഏത്തപ്പഴവും,അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇട്ട് ഇളക്കി അടച്ചു വക്കുക. തീ കുറച്ചു വക്കണം . ഇടയ്ക്കു അടപ്പ് തുറന്ന് വെന്തോ ന്നു നോക്കാം. വെന്തു കഴിഞ്ഞാല്‍ ഒരു പാത്രത്തിലേക്ക് മാറ്റി നേരത്തെ മുകളില്‍ വന്ന ഭാഗം താഴെക്കാക്കി ഒന്ന് കൂടെ വേവിക്കാം. വേവായി ക്കഴിഞ്ഞാല്‍ പിന്നെ ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോള്‍ മുറിച്ചോ മുറിക്കാതെയോ കഴിക്കാം.

ഇനി കേക്ക്‌ പോലെ ആയില്ലേല്‍ എന്നെ തെറി വിളിക്കരുത്. കരിയാതെ നോക്കിയാ മതി. എന്നാല്‍ പിന്നെ കേക്ക് ആയില്ലേലും പാത്രത്തിലാക്കി ഇത്തിരി ഐസ്ക്രീം മോളില്‍ ഇട്ട് ക്രീം പോള ആക്കിയും കഴിക്കാം .അതൊക്കെ നിങ്ങടെ മിടുക്കുപോലെ ഒപ്പിക്കുക.

0 comments:

Post a Comment

 
Top