നെയ്പ്പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍

പുഴുക്കലരി, തേങ്ങാപ്പീര രണ്ട് കപ്പ് വീതം
ഉള്ളി അഞ്ചെണ്ണം
പെരുംജീരകം ഒരു ടീസ്പൂണ്‍
ഏലക്കായ നാലെണ്ണം
ഉപ്പ്, വെളിച്ചെണ്ണ പാകത്തിന്
മൈദ അര കപ്പ്
നെയ്യ് രണ്ട് ടേ.സ്പൂണ്‍


പാചകം ചെയ്യുന്ന വിധം :


പുഴുക്കലരി ചെറുചൂടുവെള്ളത്തില്‍ കുതിര്‍ത്തി 2 മുതല്‍ 6 വരെയുള്ള ചേരുവകളും ചേര്‍ത്ത് അരച്ചെടുത്ത് മൈദയും നെയ്യും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഒരു മണിക്കൂര്‍ വെച്ചശേഷം വീണ്ടും കുഴച്ച് ഉരുളകളാക്കി പരത്തി തിളച്ച വെളിച്ചെണ്ണയില്‍ അധികം മൂക്കാതെ വറുത്തു കോരിയെടുക്കാം.

0 comments:

Post a Comment

 
Top