കൂണ്‍ഫ്രൈ 
ചേരുവകള്‍


കൂണ്‍ - 250ഗ്രാം.
ഇഞ്ചി - വലിയ ഒരു കഷ്ണം.
പച്ചമുളക് - 4 എണ്ണം.
സവാള - 2 എണ്ണം.
കുരുമുളക്പൊടി - 2 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍.
മല്ലിപ്പൊടി - 1 ടീസ്പൂണ്‍.
മുളക്പൊടി - 2 ടീസ്പൂണ്‍.
ഗരം മസാല - 1 ടീസ്പൂണ്‍.
വെളിച്ചെണ്ണ,കടുക്,കറിവേപ്പില ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വച്ച് ചൂടാക്കുക. 2 ടീസ്പൂണ്‍ വെളിച്ചെണ്ണ അതില്‍ ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി, നെടുകെ കീറിയ പച്ചമുളക്, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം അവശ്യത്തിന് ഉപ്പ്, മുളക്പൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,ഗരം മസാല, കുരുമുളക്പൊടി എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം അരിഞ്ഞ കൂണ്‍ അതില്‍ ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ കൂണ്‍ഫ്രൈ റെഡി.

0 comments:

Post a Comment

 
Top