ഫിഷ്‌ മോളി വിത്ത്‌ മക്രോണി


വേണ്ട ചേരുവകള്‍

നല്ല മീന്‍ - അര കിലോ
മക്രോണി വേവിച്ചത്- കാല്‍ കപ്പു
സവാള-കാല്‍ കപ്പു
ഇഞ്ചി-ഒരു കഷണം
വെളുത്തുള്ളി- നാലു അല്ലി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
തക്കാളി- രണ്ടെണ്ണം
ഏലക്ക-ഒരെണ്ണം
ഗ്രാമ്പൂ-രണ്ടെണ്ണം
കറുവപ്പട്ട- ഒന്ന്
കുരുമുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
നാരങ്ങ നീര്- ഒരു സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍- അര കപ്പു
രണ്ടാം പാല്‍ - ഒരു കപ്പു
ഉപ്പു-പാകത്തിന്
എണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 


മീന്‍ കഷണങ്ങള്‍ വൃത്തിയാക്കി നന്നായി വരയുക. ഉപ്പു, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെച്ച ശേഷം എണ്ണയില്‍ വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചതച്ചു വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില എന്നിവ വഴറ്റുക.അതിനു ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക. ഒന്ന് തിളച്ച ശേഷം തക്കാളി ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച മക്രോണി ചേര്‍ത്ത് ഇളക്കിയ ശേഷം മീന്‍ കഷണങ്ങള്‍ ഇട്ടു പാകത്തിന് ഉപ്പും ചേര്‍ക്കുക. തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം

0 comments:

Post a Comment

 
Top