കോഴി അട
ചേരുവകള്‍
1. കോഴിയിറച്ചി കാല് കിലോ
2. ഉരുളക്കിഴങ്ങ് നാലെണ്ണം
3. കാരറ്റ്, സവാള രണ്ടെണ്ണം വീതം
4. മഞ്ഞള്‍പ്പൊടി, ഉപ്പ് ആവശ്യത്തിന്
5. മുളകുപൊടി ഒരു ടീസ്പൂണ്‍
6. പച്ചമുളക് 10 എണ്ണം
7. കറിമസാലപ്പൊടി ഒരു ടീസ്പൂണ്‍
8. ഗോതമ്പുപൊടി അര കിലോ
പാകം ചെയ്യുന്ന വിധം
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച കോഴിയിറച്ചി ചൂടാറിയതിനു ശേഷം പൊടിയായി അരിഞ്ഞെടുക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി കുഴമ്പുപരുവത്തില്‍ പൊടിച്ചെടുക്കുക.
ഇതിലേക്ക് കാരറ്റ്, സവാള, പച്ചമുളക്, വേപ്പില എന്നിവ പൊടിയായരിഞ്ഞതും കറിമസാലപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് വഴറ്റിയെടുക്കുക.
ശേഷം ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്തിളക്കുക.
പിന്നീട് ഗോതമ്പുപൊടി കുഴച്ച് ചപ്പാത്തി പരത്തി ഈ ഫില്ലിങ്സ് നിറച്ച് മടക്കുക.
അരിക് പതുക്കെ മടക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

:)
ReplyDelete