സൂപ്പര്‍ മട്ടന്‍ കറി..
മട്ടന്‍ – ഒരു കിലോ
ചെറിയ ഉള്ളി – അര കിലോ
വെള്ളുള്ളി – അഞ്ച് അല്ലി
ഇഞ്ചി – ഒരു മീഡിയം കഷണം
പച്ചമുളക് – നാല് എണ്ണം
കറിവേപ്പില – രണ്ട കൊന്ത്
പുതിനയില – ആവിശ്യത്തിന്
പിരിയന്‍ മുളക് പൊടി – മൂന്നു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഇറച്ചി മസാല പൊടി – ഒന്നര ടീസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവിശ്യത്തിന്
ആദ്യം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു, അതിലേക്കു മൂന്നു അല്ലി വെള്ളുള്ളി ചതച്ചു ഇടുക, അത് ഒന്ന് സോര്‍ട്ട് ആകുമ്പോള്‍, അതിലേക്കു കുറച്ചു കറിവേപ്പില ചെര്തിലക്കണം.. അതൊന്നു ഇളക്കിയതിനു ശേഷം, ചെരിയുള്ളി ചതച്ചത് ഇടുക. ഉള്ളി ഒന്ന് വാടുമ്പോള്‍ , കഴുകി വച്ചിരിക്കുന്ന മട്ടന്‍ ഇടുക.. ഒന്ന് നന്നായ് ഇളക്കിയതിനു ശേഷം ചെറു തീയില്‍ വക്കുക.. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക, ഇഞ്ചി ചതച്ചതും, പച്ചമുളക് രണ്ടേ കീറിയതും ഇതിലെക്കിട്ടു ഇളക്കിയതിനു ശേഷം അടച്ചു വച്ചു വേവിക്കുക. കുറച്ചു കഴിഞ്ഞു അതിലേക്കു ഇറച്ചി മസാലപ്പൊടി & കുരുമുളക് പൊടി ചേര്‍ത്തിളക്കി, ഉപ്പും ചേര്‍ക്കുക. അത് മൂടി വച്ചു ചെറു തീയില്‍ നന്നായ് വേവിക്കുക..
ഇറച്ചി വേവുന്ന സമയം, ഒരു ചീനിച്ചട്ടിയില്‍, കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു, അതിലേക്കു ബാക്കി ഉള്ള വെള്ളുള്ളി കട്ട ചെയ്തിടുക, കറിവേപ്പിലയും ചേര്‍ത്തതിനു ശേഷം, അതിലേക്കു മുളക് പൊടി& മല്ലിപ്പൊടി ചേര്‍ത്തിളക്കി വറുക്കുക..
ഈ എണ്ണയില്‍ താളിച്ച്ച മസാല, വെന്തു കൊണ്ടിരിക്കുന്ന ഇറച്ചിയിലേക്ക് ഒഴിക്കുക.. നന്നായ് ഇളക്കിയതിനു ശേഷം ആവിശ്യത്തിന് ഉപ്പും ചേര്‍ത്തു, മുകളില്‍ പുതിനയില ചെറുതായ് കട്ട ചെയ്തത് വിതറിയിട്ട്, ചെറു തീയില്‍ വച്ച് പത്തു മിനിട്ടോളം വേവിക്കുക..

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.